ധീരന്‍

1 comments
ചെറുപ്പം മുതലേ ഞാന്‍ ഭയങ്കര ധൈര്യശാലി ആണെന്നാണു ഭാവം..... അതില്‍ കോറച്ചോക്കെ സത്യം ഉണ്ടുതാനും.....
എന്‍റെ ഒരു ധൈര്യം...... എന്നെ സമ്മതിക്കണം....... എന്ന് വിചാരിച്ചു നടക്കുന്ന കോളേജ് കാലം..

കോളേജില്‍ computer department-ഇന്‍റെ annual പ്രോഗ്രാം നടക്കുന്ന സമയം..... സ്റ്റേജ് കെട്ടലും മറ്റുമായി വീട്ടില്‍ വരുമ്പോള്‍ ഒരു നേരം ആകും... എങ്കിലും ഫ്രണ്ട്സിന്റെ കൂടെ ഉണ്ടാകുന്ന ഈ വേളകളൊക്കെ പിന്നീടു വളരെ അധികം ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന നിമിഷങ്ങള്‍ ആണ്‌... വീട് അടുത്തായത് കൊണ്ട് വീട്ടില്‍ നിന്നാണ് അന്ന് mp3 പ്ലെയറും സ്പീക്കരുമൊക്കെ കൊണ്ടുവന്നിരുന്നത്.... അത് ഞങ്ങളുടെ എന്ജോയ്മെന്റിനു വേണ്ടി ഉള്ള ഒരേര്‍പ്പാട്.........

പതിവ് പോലെ കൊറച്ചു സ്റ്റേജ് decorationum , കൊറെ ഡാന്‍സും പാട്ടുമൊക്കെ കഴിഞ്ഞു ഫ്രണ്ട് - ഇന്‍റെ ബൈക്കില്‍ വന്നു വീടിന്‍റെ അടുത്ത് ഇറങ്ങി... റോഡില്‍ നിന്നും കുറച്ചു ദൂരം നടക്കാന്നുണ്ട് വീട്ടിലേക്ക്, speaker കയ്യില്‍ പിടിച്ചു ഞാന്‍ ധൈര്യ സമേതം വീട് ലക്ഷമാക്കി നടന്നു... ഒരു ചെറിയ ഇറക്കമാണ് വഴി.....


പെട്ടന്നുണ്ടായ ഒരു ആവേശത്തിന്റെ പുറത്തു വീട്ടിലേക്കു ഓടാന്‍ തീരുമാനിച്ചു.... പിന്നെ രാത്രിയും ആണല്ലോ..
കുറച്ചു ദൂരം ഓടി കഴിഞ്ഞപ്പോള്‍, പുറകെ എന്തോ ഇഴഞ്ഞു വരുന്ന ശബ്ദം.... ഒന്നൂടെ കാതോര്‍ത്തു.... അതെ ഇതതു തന്നെ...
പിന്നെ ഓട്ടത്തിന്റെ സ്പീഡ് കൂടി.... പുറകിലത്തെ ഇഴച്ചിലിന്റെ സ്പീഡും... ഈശ്വരാ ഓടും വഴി അതിനെ ചവിട്ടി കാണും... അല്ലേല്‍ എങ്ങനെ ഉണ്ടോ ഒരു വരവ്..
ഹൃദയമിടിപ്പ് വ്യക്തമായി കേള്‍ക്കാം...

എന്തായാലും തിരിഞ്ഞു നിന്ന് നോക്കാന്‍ തീരുമാനിച്ചു.. നമ്മള്‍ ധൈര്യം കൈവിടാന്‍ പാടില്ലല്ലോ... രണ്ടും കല്പിച്ചു തിരിഞ്ഞങ്ങു നിന്നു..... രണ്ടു കണ്ണും മിഴിച്ചു നോക്കി.... അതാ മുന്നില്‍ കിടക്കുന്നു speaker-ഇന്‍റെ code wire....